Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

കണ്ണാടി



CLASS IV ENGLISH
A vanishing process in the constructive English class room
A prescribed constructive process remains only in class 4&6


Individual product

Group activity



Group product



















 Teacher version



Editing












 



It is found that children could develop their language when we follow this process.
The refinment taken place in their mind. As a result there
 is considerable change inthe individual writting and group product.
Editing is done through negotiation.It is found that the syntatical errors are at the minimum in this stage.(second unit)If we continue this process no doubt,the children will produce their own articles at the end of this year.

*****************************************************************************






ഈവര്‍ഷത്തെ ഗാന്ധിജയന്തി വാരം അരയിയിലെ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു..കോഴിക്കോട് നിന്നും പയ്യന്നൂരിലേക്കുള്ള ഉപ്പുസത്യാഗ്രഹ പദയാത്രയില്‍ പങ്കെടുത്ത ഏക

സ്വാതന്ത്ര്യ സമരസേനാനി കെ.മാധവേട്ടനെ നേരില്‍ കാണാനും ജീവനുള്ള പാഠപുസ്തകത്തിന്റെ താളുകള്‍തൊട്ടുനോക്കാനും  അവസരം ലഭിച്ചതായിരുന്നു അത്....ഒക്ടോബര്‍ 1വൈകിട്ട് 4മണിക്ക് ആണ് നമ്മുടെ യാത്ര....പ്രധാനാധ്യാപകന്റെ അറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ കുട്ടികളുടെ മുഖത്ത് ആഹ്ലാദത്തിന്റെ പൂനിലാവ്...സമരമുത്തശ്ശനുമായി കൊച്ചുവര്‍ത്തമാനത്തില്‍ ഏര്‍പ്പെടാന്‍ എല്ലാവരും തയ്യാറാണോ? അതെ സാര്‍ ഒറ്റസ്വരത്തില്‍ മറുപടി...സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ച് വരുമല്ലൊ...അക്ഷരമുറ്റത്തിലും, പഠിപ്പുരയിലും, വിദ്യയിലും, വെളിച്ചത്തിലും ഏറെ കാര്യങ്ങള്‍ ഉണ്ടല്ലൊ---നിഖിലയുടെ കമന്റ്കൂട്ടുകാര്‍ക്ക് സഹായകമായി...സാര്‍,ഗാന്ധിസൂക്തങ്ങളുടെ ഒരുശേഖരം തന്നെയുണ്ട് എന്റെ കയ്യില്‍..ഖദീജയുടെ വീമ്പു പറച്ചില്‍ കേട്ടപ്പോള്‍ ശോഭടീച്ചറും വിട്ടില്ല.അത് ഉപയോഗിച്ച് നമുക്ക് അസംബ്ലിയില്‍ ശ്രവ്യാവിഷ്ക്കാരം നടത്താം.അതെങ്ങനെയാണു സാര്‍?ഓരോരുത്തരും ഓരോ സൂക്തം പ്ലക്കാര്‍ഡില്‍ എഴുതണം അസംബ്ലിയില്‍ ലീഡര്‍ ഗാന്ധി പറഞ്ഞു എന്ന് പറയുമ്പോള്‍ ആദ്യത്തെയാള്‍ പ്ലക്കാര്‍ഡുയര്‍ത്തി സ്ഫുടതയോടെ പറയുന്നു ...വീണ്ടും ഗാന്ധിപറഞ്ഞു എന്ന് പറയുമ്പോള്‍ അടുത്തയാള്‍.....അങ്ങനെ എല്ലാവരുടെയും ഊഴം കഴിയുമ്പോള്‍ അസംബ്ലി ഗാന്ധി സൂക്തങ്ങള്‍കൊണ്ട് മുഖരിതമാവും....ഖദീജയുടെ ഗാന്ധിസൂക്തങ്ങളില്‍നിന്ന്..
  1. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
  2. ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല അത് തോല്‍വിയാണ്.എന്തെന്നാല്‍ അതു വെറും നൈമിഷികം മാത്രം.
  3. എന്റെ ജീവിതമാണ് എന്റെ സന്ദേശം
  4. പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക
  5. കണ്ണിന് കണ്ണ് എന്നതാണെങ്കില്‍ ലോകം അന്ധതയിലാണ്ടു പോകും.
  6. കഠിനമായ ദാരിദ്ര്യത്താല്‍ വിശക്കുന്നവന്റെ മുമ്പിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടേ പ്രത്യക്ഷപ്പെടാനാവൂ
  7. ഇന്നു ചെയ്യുന്ന പ്രവര്‍ത്തി ആശ്രയിച്ചിരിക്കും നാളത്തെ ഭാവി
  8. സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  9. നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്ത കൂടിയാകുന്നു.ചിന്തകള്‍ വാക്കുകളും വാക്കുകള്‍ പ്രവൃത്തികളും പ്രവൃത്തികള്‍ മൂല്യങ്ങളുമാകുന്നു..നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്
  10. സത്യം ദൈവമാണ്.
  11. ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
  12. ലോകത്തിന്റെ വെളിച്ചമാണ് വിദ്യാഭ്യാസം.
  13. കോപം അഗ്നി പോലെയാണ്.നാശം ഉണ്ടാക്കിയാലേ അതടങ്ങൂ.
  14. സത്യം വെറുമൊരു വാക്കല്ല.ജീവിതം മുഴുവന്‍ സത്യമാക്കിതീര്‍ക്കണം
  15. പ്രാര്‍ത്ഥനാ നിരതനായ ഒരുവന്‍ തന്നോടുതന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും..തീര്‍ന്നില്ല.ആദര്‍ശിന്റെ കമന്റ്എനിക്ക് സ്വന്തമായി ഒരു ഗാന്ധി ക്വസ്റ്റ്യന്‍ ബാങ്കുണ്ട് സാര്‍.ഇതു നല്ല തമാശ ..നാളെ വരുമ്പോള്‍ കൊണ്ടു വരണം... മറക്കാതെ...ഒക്ടോബര്‍ 9ന് നമുക്ക് ഗാന്ധി ക്വിസ്സോടെ വാരാഘോഷത്തിന് സമാപനം കുറിക്കാം..ആദര്‍ശിന്റെ ശേഖരത്തില്‍ നിന്ന്..
  1. ഗാന്ധിജിയുടെ ജനനം എന്ന് എവിടെ?---1869 ഒക്ടോബര്‍2 ഗുജറാത്തിലെ പോര്‍ബന്തറില്‍
  2. ഗാന്ധിജിയുടെ മാതാപിതാക്കള്‍?---പിതാവ് കരംചന്ദ് ഗാന്ധി മാതാവ് പുത്തിലീഭായ്
  3. ഗാന്ധിജിയുടെ യഥാര്‍ത്ഥപേര്? മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
  4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? കസ്തൂര്‍ബയെ.
  5. ഗാന്ധിജിയെ ആദ്യമായി രാഷ്ട്ര പിതാവ് എന്ന് വിളിച്ചതാര്?സുഭാഷ് ചന്ദ്രബോസ്.
  6. ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് സംബോദന ചെയ്തതാര്?രവീന്ദ്രനാഥടാഗോര്‍.
  7. ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹ സമരം ഏത്?1906ല്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്.
  8. ഇന്ത്യയില്‍ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ സമരം ഏത്?ചമ്പാരന്‍ സത്യാഗ്രഹം
  9. ഗാന്ധിജിയെ അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് വിശേഷിപ്പിച്ചതാര്? വിന്‍സന്‍ ചര്‍ച്ചില്‍
  10. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടും എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം ഏത്?ഭഗവത്ഗീത.  
    ഒക്ടോബര്‍ 1 ബുധന്‍വൈകിട്ട് 4 മണി- രണ്ട് ജീപ്പിലായി വികസന സമിതി ചെയര്‍മാന്‍ കെ അമ്പാടി, പി. ടി. . പ്രസിഡണ്ട് പി. രാജന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍
    എന്നിവരുടെ നേതൃത്വത്തില്‍ 30 കുട്ടികളും അധ്യാപകരും മാധവേട്ടന്റെ നെല്ലിക്കാട്ടെ വീട്ടിലേക്ക്.........മാധവേട്ടന്‍ കുട്ടികളെ സ്വീകരിക്കാന്‍ പൂമുഖത്ത് തയ്യാറായി നില്‍ക്കുന്നു. എല്ലാവരും മുത്തശ്ശനെ വണങ്ങി............പതിവില്‍ നിന്നു വ്യത്യസ്തമായി മാധവേട്ടന്‍ നല്ല ഉന്മേഷത്തിലാണ്.രാവിലെ മരുമകന്‍ തമ്പാനെ വിളിച്ചപ്പോള്‍ ഇന്ന് നല്ല ക്ഷീണത്തിലാണെന്ന് പറഞ്ഞതുകാരണം മാധവേട്ടന്റെ ആവേശം ‌ഞങ്ങളെ അതിശയിപ്പിച്ചു.കുഞ്ഞുങ്ങളെ കാണുമ്പോള്‍ മാധവേട്ടന്‍ എപ്പോഴും ഇങ്ങനെയാണ്. എല്ലാ ക്ഷീണവും മറക്കും.....................മുത്തശ്ശന്റെ മടിയിലിരുന്ന് വര്‍ത്തമാനം പറയുന്നഭാവത്തില്‍ കുട്ടികള്‍ യാതൊരു സഭാകമ്പവുമില്ലാതെ വര്‍ത്തമാനം തുടങ്ങി.ശരവേഗത്തിലുളള സംശയങ്ങള്‍ക്ക് മാധവേട്ടന്റെ കേള്‍വിക്കുറവ് അല്‍പം തടസ്സമായപ്പോള്‍ പ്രധാനാധ്യാപകന്‍ സഹായിയായി.നിര്‍ത്താതെയുളള വര്‍ത്തമാനം മാധവേട്ടന് പുതിയ ഊര്‍ജം ലഭിച്ചതുപോലെ....വര്‍ത്തമാനത്തില്‍ നിന്ന് പെറുക്കിയെടുക്കാന്‍ മൊഴിമുത്തുകള്‍ ഏറെ.................
    മൊഴിമുത്ത് 1 അക്രമപ്പിരിവുകള്‍
    അന്നത്തെ കര്‍ഷകരുടെ അവസ്ഥ ദയനീയമായിരുന്നു.ഭൂപ്രഭുക്കന്മാരുടെ എല്ലാ അവഹേളനങ്ങളും അവര്‍ക്ക് സഹിക്കേണ്ടി വന്നു.മാത്രമല്ല വാശി നൂരി ,മുക്കാല്‍,ശീലക്കാശ്,വെച്ചുകാണല്‍,പൊലി,തുടങ്ങിയ നിയമ വിരുദ്ധമായ അക്രമപ്പിരിവുകളും കര്‍ഷകര്‍ കൊടുക്കേണ്ടി വന്നു.
    വാശി...ഓരോ പത്തു പറ അളക്കുമ്പോഴും മൂന്ന് പറ ഉണക്ക്  വാശിയായി കൂടുതല്‍ കൊടുക്കണം..
    നൂരി..ഒരു പറ പാട്ടം അളന്നാല്‍ ഒരു പിടി നെല്ല്.പത്താമത്തെ പറ അളന്നാല്‍രണ്ട് കൈക്കുമ്പിളില്‍ നിറയെ നെല്ല് മാറ്റി വയ്ക്കും.അളന്നു കഴിഞ്ഞാല്‍ ഈനെല്ല് ജന്മിക്ക്.
    മുക്കാല്‍..പാട്ടം അളന്നു കഴിഞ്ഞാല്‍അളവുകാശിന് കുടിയാന്‍ പ്രത്യേകം നെല്ലു കൊടുക്കണം.
    വെച്ചുകാണല്‍ ..ഹിന്ദു ജന്മികള്‍ക്ക് പച്ചക്കറികളും,ഫലങ്ങളും,മുസ്ലീം ജന്മികള്‍ക്ക്കോഴിയും പുത്തന്‍ കലത്തില്‍ പഞ്ചസാരയും  നെല്ലും കുടിയാന്മാര്‍ നല്‍കേണ്ടതാണ്.


മൊഴിമുത്ത് 2..പാടുന്ന പടവാള്‍
 ദേശീയ പ്രസ്ഥാനത്തിലൂടെ വന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് കേരളം മുഴുവന്‍ നിറഞ്ഞു നിന്ന  സ്വാതന്ത്ര്യസമര ഭടനും കവിയുമായിരുന്നു ടി എസ് തിരുമുമ്പ്.കവിതയിലൂടെയും ജീവിതത്തിലൂടെയും തിരുമുമ്പ് നടത്തിയ പോരാട്ടം ആവേശകരവും അനുപമവുമായിരുന്നു...കൊടക്കാടുവെച്ചു നടന്ന ഭാരത് യുവക് സംഘം  സമ്മേളനത്തില്‍ പ്രായക്കൂടുതലിന്റെ പേരില്‍ പ്രതിനിധിയാകാന്‍കഴിയാത്തതിലുള്ളപ്രതിഷേധം പിന്നീട് പ്രസിദ്ധമായതന്റെ കവിതയിലൂടെ "പാടുന്ന പടവാള്‍" പ്രകടിപ്പിച്ചു.
'തലനരക്കുവതല്ലെന്‍ വൃദ്ധത്വം
തലനരക്കാത്തതല്ലെന്‍യുവത്വം'..
പ്രായമല്ല അനീതിയെ എതിര്‍ക്കാനുള്ള കര്‍മ്മശേഷിയാണ് ...ഊര്‍ജ്ജമാണ്..പ്രധാനമെന്ന് ഓര്‍മ്മിപ്പിക്കുന്ന  കവിത എഴുതിയ തിരുമുമ്പിനെ അംഗമാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു..
മൊഴിമുത്ത് 3 വിജ്ഞാനദായിനി സ്ക്കൂള്‍   
അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത്ഗ്രാമത്തില്‍1926ല്‍ എ സി കണ്ണന്‍ നായരും വിദ്വാന്‍ പി കേളുനായരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ദേശീയപ്രസ്ഥാന സന്ദേശം പ്രചരിപ്പിക്കുന്നതിന് വായനാശാല ആരംഭിച്ചിരുന്നു.അവിടെത്തന്നെ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് വിജ്ഞാനദായിനി എന്നപേരില്‍ സംസ്കൃത വിദ്യാലയത്തിന് 1926ല്‍ തുടക്കം കുറിച്ചു.95കുട്ടികളോടെ ഭാരതമാതാവിനും മഹാത്മാ ഗാന്ധിക്കും ജയ് വിളിച്ചു കൊണ്ടാണ് സ്ക്കൂള്‍ ആരംഭിച്ചത്.ഹരിജന്‍ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കിയത് ജാതിക്കോമരങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു
.മൊഴിമുത്ത് 4ഉപ്പുസത്യാഗ്രഹം..
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലെഏറ്റവും തീഷ്ണമായ സമരങ്ങളിലൊന്നായ ഉപ്പുസത്യാഗ്രഹത്തില്‍ കാസര്‍ഗോഡ് ജില്ലയുടെ പങ്കാളിത്തം ആവേശകരമാണ്.കെ കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോടുനിന്ന് പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹത്തിനു പുറപ്പെട്ട സംഘത്തില്‍31അംഗങ്ങളാണ് ഉണ്ടായിരുന്നത്.1930ഏപ്രില്‍13നാണ് ജാഥ പുറപ്പെട്ടത്.പി സി കുഞ്ഞിരാമന്‍ അടിയോടി ,ടി എസ് തിരുമുമ്പ്,പി. എം കൃഷ്ണന്‍ നായര്‍,വി അമ്പു,കെ മാധവന്‍,വി പി കൃഷ്ണന്‍നായര്‍,കെ എ കേരളീയന്‍,എന്നിവരായിരുന്നു ഉപ്പു സത്യാഗ്രഹ ജാഥയില്‍ കാസര്‍ഗോഡുജില്ലയില്‍ന്നിന്ന് എത്തിയവര്‍.ഇതില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഒരേ ഒരു വ്യക്തി മാധവേട്ടന്‍ മാത്രം.പതിനഞ്ചാമത്തെ വയസ്സില്‍ സമരത്തിനിറങ്ങിയ മാധവനെ പിന്തിരിപ്പിക്കാന്‍ കേളപ്പജി ശ്രമിച്ചെങ്കിലും വിലപ്പോയില്ല.വലിയതറവാട്ടിലെ അംഗമായ മാധവന്‍ അണിഞ്ഞിരുന്ന ഒരു പവന്‍ മോതിരം ഉപ്പുസത്യാഗ്രഹ ജാഥാ ഫണ്ടിലേക്ക് സംഭാവനയായി കേളപ്പജിയെ ഏല്‍പ്പിച്ചപ്പോള്‍ ഉണ്ടായ ആവേശം അളവറ്റതായിരുന്നു
മൊഴിമുത്ത് 5   കാസര്‍ഗോട്ടെ ഗാന്ധിമാര്‍ 
കെ കേളപ്പനെ കേരളഗാന്ധിയെന്നും,എ കെ കുമാരന്‍ മാസ്റററെ മയ്യഴി ഗാന്ധിയെന്നും ജനങ്ങള്‍ ആദരവോടെ വിളിച്ചതുപോലെ കാസര്‍ഗോഡ് ജില്ലയ്ക്കും സ്വന്തമായി നാല് ഗാന്ധിമാര്‍ ഉണ്ടായിരുന്നു.കുമ്പളഗാന്ധി ദേവപ്പ ആല്‍വ,കാഡകം ഗാന്ധി രാമന്‍നായര്‍,ബദിയഡുക്ക ഗാന്ധി കൃഷ്ണഭട്ട്,വി.പി. കൃഷ്ണന്‍ നായരെന്ന ഗാന്ധി കൃഷ്ണന്‍ നായര്‍.
മൊഴിമുത്ത് 6ചരിത്ര ഗ്രന്ഥങ്ങള്‍
കാസര്‍ഗോഡു ജില്ലയിലെ ദേശീയപ്രസ്ഥാനം ,സമരനായകര്‍,സമരകേന്ദ്രങ്ങള്‍,എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.ഡോ.കെ കെ എന്‍ കുറുപ്പ് എഡിറ്റ് ചെയ്ത്  കൊടക്കാട് കലാനികേതന്‍ ഇറക്കിയ" സ്വാതന്ത്ര്യ സമരം കാസര്‍ഗോഡ് താലൂക്കില്‍ "ആണ് ഇതില്‍ ആദ്യത്തേത്.തുടര്‍ന്ന് എ വി ശ്രീകണ്ഠപ്പൊതുവാള്‍, മേലത്ത് നാരായണന്‍ നമ്പ്യാര്‍ ,എന്‍ കെ ബാലകൃഷ്ണന്‍, സി പി ശ്രീധരന്‍, എന്നിവര്‍ ചേര്‍ന്നിറക്കിയ "അത്ത്യുത്തരകേരളം  സ്വാതന്ത്ര്യ സമരത്തില്‍",വിദ്വാന്‍ പി കേളുനായര്‍ സ്മരണിക,കയ്യൂര്‍ രക്തസാക്ഷി സ്മരണിക,സ്വാതന്ത്ര്യ സമര സുവര്‍ണ്ണ ജൂബിലി സ്മരണിക,മേലത്ത് നാരായണന്‍ നമ്പ്യാര്‍ സോവനീര്‍,വി പി കൃഷ്ണന്‍ നായര്‍ സ്മരണിക  തുടങ്ങിയവ പ്രസിദ്ധീകരിച്ചു..മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മരണികയും പി അമ്പുനായര്‍ സ്മരണികയും ദേശീയ പ്രസ്ഥാനത്തെ കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു..
             കൂടാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എ സി കണ്ണന്‍ നായരുടെ ഡയറിക്കുറിപ്പുകള്‍,കെ മാധവന്റെ ആത്മ കഥയായ പയസ്വിനിയുടെ തീരത്ത് കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ രചിച്ച വിദ്വാന്‍ പി കേളുനായരുടെ ജീവിതവും കൃതികളും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ടി എസ് തിരുമുമ്പിന്റെ കവിതകള്‍ സ്മരണകള്‍ എന്നിവ കാസര്‍ഗോഡിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകങ്ങളാണ്.............................ഏഴാം തരത്തിലെ സാമൂസാമൂഹ്യശാസ്ത്രത്തിലെ ഇന്ത്യ പുതുയുഗത്തിലേക്ക്, ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക അനാചാരങ്ങള്‍,ജാതിവിവേചനം,ജന്മി കുടിയാന്‍ ബന്ധം,ഗാന്ധിജിയുടെ ആദ്യകാലസമരങ്ങള്‍  എന്നീ ധാരണകള്‍ ഉറപ്പിക്കാന്‍ അഭിമുഖവും മറ്റുപ്രവര്‍ത്തനങ്ങളും സഹായകമായി.
ഗവ . യു. പി സ്ക്കൂള്‍ അരയി
അറിവുത്സവകേന്ദ്രം (മോഡ്യൂള്‍)

ആക്ടിവിറ്റി
[എല്ലാ ദിവസവം]
5 മുതല്‍5.15 വെര..Home Work Clinic
Note Book Audit - നോട്ട് പുസ്തകങ്ങള്‍ ശരിയായ വിധമാണോ
കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിച്ച്
ആവശ്യമായ സഹായം നലകുന്നു
ശീലങ്ങള്‍- കൃത്യനിഷ്ഠ, അനുസരണ, അച്ചടക്കം,
പഠന താല്പര്യം വളര്‍ത്താനുളള പാട്ടുകള്‍
കഥകള്‍കെണ്ടെത്തി അവതരിപ്പിക്കുന്നു.
ഒന്നാം ദിവസം
ഇന്ദ്രിയ വികാസം - സസ്യങ്ങള്‍
1 വിവിധ തരം സസ്യങ്ങളുടെ ഇല, വേര്, കായ, പൂവ്, തണ്ട് പുറന്തൊലി തുടങ്ങി
സസ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും ചെറിയ സാമ്പിള്‍ ശേഖരിക്കുന്നു. പപ്പായ,
പനിനീര്‍, പുളി, തുളസി, നെല്ലി,വാഴ,തെങ്ങ്, മാവ്, ചെമ്പരത്തി, തേക്ക് തുടങ്ങി പത്തു
സസ്യങ്ങളുടെ പേരുകള്‍ സ്കെച്ച് പെന്നുകൊണ്ട് വലുതായി എഴുതി വെക്കണം.
കട്ടികള്‍ ശേഖരത്തില്‍ നിന്നും ഓരോ ഭാഗങ്ങള്‍, ബന്ധപ്പെട്ട സസ്യത്തിന്റെ പേരിനു
ചുററും ആകര്‍ഷകമായ രീതിയില്‍ വെക്കണം. അതിനു ശേഷം കുട്ടികള്‍തന്നെ വിവിധ
ഗ്രൂപ്പുകള്‍ സന്ദര്‍ശിച്ച് തെറ്റുകള്‍ തിരുത്തട്ടെ . ശരിയാക്കിയ ശേഷം കുട്ടികള്‍ നോട്ടു
ബുക്കില്‍ ഓരോ സസ്യത്തിന്റെയും പേരുകള്‍, ഭാഗങ്ങള്‍ എന്നിവ എഴുതണം.
വീടിലെത്തി വലിയ കടലാസില്‍ [ ചാര്‍ട്ട് ] പഴയ ചിത്ര കലണ്ടറിന്റെ മറുഭാഗം-സസ്യ

തിന്റെ ഭാഗങ്ങള്‍
അടയാളെപ്പെടുത്തട്ടെ...
...................................................



അറിവുത്സവ കേന്ദ്രം -രണ്ടാം ദിവസം

പ്രധാന പ്രവര്‍ത്തനങ്ങള്‍- 1 പതിവുപ്രവര്‍ത്തനങ്ങള്‍

[Home Work Clinic

2 Class Room Activities Audit

3 Not Book Audit]
1 അടുക്കള

മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, മുളക് പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉലുവ, ഏലം, ചുക്ക്,ചായപ്പൊടി, കാപ്പിപ്പൊടി എന്നിവ കാണാത്തവിധം ചെറിയ തുണികളിലാക്കി ഓരോന്നായി മണപ്പിക്കുക. കുട്ടികള്‍ നോട്ടു പുസ്തകത്തില്‍ എഴുതണം.

ഈ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ തന്നെ ഇടവിള പ്രവര്‍ത്തനം കുട്ടികള്‍ പാചക കുറിപ്പ് തയ്യാറാക്കണം.

ഇന്നത്തെ പാചകം - ചായ

[നാളെ പാല്‍പ്പായസം]

2 അടുക്കള ക്വിസ്സ്

സമ്മാനാര്‍ഹര്‍ക്ക് അടുത്ത ദിവസം സമ്മാനം നല്‍കണം.

സമ്മാനം- ഒരു പെന്‍സില്‍ ,സ്കെയില്‍, നോട്ടു പുസ്തകം.

അറിവുത്സവ കേന്ദ്രത്തില്‍ പ്രത്യേകം ഹാജര്‍ പുസ്തകം വേണം

[നമ്പര്‍, കുട്ടികളുടെ പേര്, ക്ലാസ്, കുട്ടിയുടെ ഒപ്പ്.‍

....................................
മംഗള്‍യാന്‍ എന്ത്, എന്തിന്, എങ്ങനെ? കൂടുതലറിയാന്‍, പ്രൊഫസര്‍. കെ. പാപ്പൂട്ടി, പി. എം. സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പാഠം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 10 September 2014


സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html




 വീണ്ടുമൊരു യുദ്ധവിരുദ്ധദിനമെത്തുമ്പോള്‍

 
          ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആറ്റം ബോംബിട്ട് തകര്‍ത്തിട്ട് 69 വര്‍ഷം തികയുകയാണ്.വീ​ണ്ടും ഒരു യുദ്ധവിരുദ്ധദിനമെത്തുന്നത് ഏറെ പ്രസക്തമായ സമയത്താണ് .യുദ്ധവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഓരോ മനുഷ്യനും തയ്യാറാകേണ്ട സന്ദര്‍ഭമാണിത്.ഇസ്രായേല്‍ പാലസ്തീനെതിരെ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതി കേവലം പാലയ്തീനെതിരെ മാത്രമല്ല,ഈ ലോകത്തോടു തന്നെയാണ്.കേവലം മനുഷ്യവംശത്തിനുമാത്രമല്ല ഈ ലോകത്തെ സുന്ദരമാക്കുന്ന മണ്ണും മരങ്ങളും മലകളും പുഴകളും കാട്ടരുവികളും പുഴുക്കളും പൂമ്പാറ്റകളെയും ഒക്കെ തുടച്ചുമാറ്റി ജീവന്‍റെ അവസാനത്തെ കണികയെയും ഇല്ലായ്മ ചെയ്യുന്നതിലൂടെ ഇസ്രായേല്‍ യഥാര്‍ത്ഥത്തില്‍ നേടുന്നതെന്താണ്? വംശ്യഹത്യ എന്ന അധീശത്വമല്ലാതെ....
നടുക്കുന്ന ഓര്‍മകളായി ഇന്നും ഹിരോഷിമയും നാഗസാക്കിയും നാം ഓര്‍ക്കുന്നു.ആറ്റം ബോംബ് വര്‍ഷത്തില്‍ മൂന്നര ലക്ഷത്തോളം പേര്‍ തത്സമയം ചുട്ടുചാമ്പലായി. അനേകം ആളുകള്‍ ജീവച്ഛവങ്ങളായി. അരനൂറ്റാണ്ടിലേറെ ആയിട്ടും അത് പാകിയിട്ട വിഷവിത്തുകള്‍ രോഗമായും മരണമായും ഇന്നും പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യത്വ വിരുദ്ധമായി സയന്‍സിന്റെ സിദ്ധികളെ ഉപയോഗിച്ചാല്‍ അത് മനുഷ്യവംശത്തിന് തന്നെ ഭീഷണി ആകും.
അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ഇംഗ്ലണ്ടും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1941 ഡിസംബര്‍ ഏഴിനായിരുന്നു പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചത്. പിറ്റേന്ന് അമേരിക്കയുടെ യുദ്ധ പ്രഖ്യാപനമുണ്ടായി. 1945 ജൂലൈ 26 ന് ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. കീഴടങ്ങുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്ക ജപ്പാനെ ആക്രമിക്കുവാന്‍ തീരുമാനിച്ചു.
യു കെ, കാനഡ എന്നി രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ആദ്യത്തെ ആറ്റംബോംബ് രൂപപ്പെടുത്തി. ഇത് മാന്‍ഹട്ടണ്‍ പ്രോജക്ട് എന്നറിയപ്പെടുന്നു. ഈ ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍ ആയിരുന്നു.
ആറ്റംബോംബിന്റെ തത്വമായ ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ചത് 'ഓട്ടോഹാന്‍' എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്. യുറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങളെ പിളര്‍ത്താന്‍ കഴിയുമെന്നും അപ്പോള്‍ ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ഹാന്‍ കണ്ടെത്തി. തന്റെ കണ്ടെത്തലിന്റെ സാധ്യത മനസ്സിലാക്കിയ ഹാന്‍ ഹിറ്റ്‌ലറോട് പറഞ്ഞു. 'ഇതാ ലണ്ടനെ രണ്ടു മണിക്കൂറിനകം തകര്‍ത്തു തരിപ്പണമാക്കാവുന്ന ശക്തി കരഗതമായിരിക്കുന്നു.'
ഹിറ്റ്‌ലര്‍ ചോദിച്ചു. 'ആ ആയുധം നിര്‍മിക്കാന്‍ എത്രകാലം വേണ്ടിവരും' എന്ന്. ഒന്നോ രണ്ടോ കൊല്ലം വേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍ എങ്കിലത് ഉപേക്ഷിച്ചുകൊള്ളാന്‍ ഹിറ്റ്‌ലര്‍ മറുപടി പറഞ്ഞത്രേ. ഓട്ടോഹാന്റെ കണ്ടുപിടിത്തം മനസ്സിലാക്കിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആണ് ഹിറ്റ്‌ലര്‍ ആറ്റംബോംബ് ഉണ്ടാക്കുന്നതിന് മുമ്പ് അത് ഉണ്ടാക്കണമെന്ന് ഭരണാധികാരികളെ അറിയിച്ചതും തുടര്‍ന്ന് അമേരിക്ക ആറ്റംബോംബുണ്ടാക്കിയതും.
ചെറിയൊരു സമയത്തിനുള്ളില്‍ വലിയൊരു അളവില്‍ ഊര്‍ജം വിമുക്തമാക്കപ്പെടുന്ന പ്രക്രിയയാണ് ആറ്റംബോംബില്‍ നടക്കുന്നത്. ഇന്ധനമായി യുറേനിയം- 235 അല്ലെങ്കില്‍ പ്ലൂട്ടോണിയം-239 ഉപയോഗിക്കുന്നു. യുറേനിയത്തിന്റെ ഐസോടോപ്പായ യു-235 ഉപയോഗിച്ചാണ് 'ലിറ്റില്‍ബോയ്' എന്നറിയപ്പെടുന്ന ഹിരോഷിമ ബോംബ് ഉണ്ടാക്കിയത്. 1945 ജൂലൈ 16ന് ന്യൂമെക്‌സിക്കോയിലെ ട്രിനിറ്റി സൈറ്റിലായിരുന്നു ആറ്റംബോംബ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. പരീക്ഷണത്തിന് ഉപയോഗിച്ച ആറ്റംബോംബിന്റെ പേര് 'ഗാഡ്‌ജറ്റ്' എന്നായിരുന്നു.
ന്യൂക്ലിയര്‍ ബോംബിംഗ് മിഷന്റെ ആദ്യ ലക്ഷ്യം ഹിരോഷിമ തന്നെയായിരുന്നു. 1945 മെയ് 10, 11 ദിവസങ്ങളില്‍ റോബര്‍ട്ട് ഓപ്പണ്‍ ഹീമറിന്റെ നേതൃത്വത്തില്‍ ഒരു ടാര്‍ഗിറ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്യോട്ടോ, ഹിരോഷിമ, യോക്കോഹോമ, കോക്കുറയിലെ ആയുധപ്പുര എന്നിവയായിരുന്നു ബോംബിടാനായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍.
1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17 സെക്കന്റ്. ഇതേ സമയം ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക് വീണു. 'ലിറ്റില്‍ ബോയ് ' എന്ന് പേരുള്ള അണുബോംബായിരുന്നു അത്. 1870 അടി ഉയരത്തില്‍ വെച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് പൊട്ടി. ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍ തത്സമയം കത്തിച്ചാമ്പലായി. ഹിരോഷിമയിലെ തദ്ദേശവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അമേരിക്ക ബോംബ് വര്‍ഷിച്ചത്.
ഹിരോഷിമ ബോംബിംഗിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നാണ്. നാല് വ്യവസ്ഥകളോടെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങാന്‍ സമ്മതിച്ചു. നാല് വ്യവസ്ഥകള്‍ ഇവയായിരുന്നു.
  1. ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം.
  2. ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം.
  3. നിരായുധീകരണം പ്രാവര്‍ത്തികമാക്കണം.
  4. യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം.
ഇവ അംഗീകരിക്കാനാവില്ല എന്നതിനാല്‍ അമേരിക്ക നാഗസാക്കിയില്‍ അണുബോംബിടാന്‍ തീരുമാനിച്ചു. തെക്കന്‍ ജപ്പാനിലെ ഒരു വലിയ തുറമുഖനഗരം ആയിരുന്നു നാഗസാക്കി. ജാപ്പനീസ് മാതൃകയില്‍ പഴയ ഫാഷനില്‍ ഡിസൈന്‍ ചെയ്ത കെട്ടിടങ്ങളായിരുന്നു നാഗസാക്കിയില്‍. 1945 ഓഗസ്റ്റ് 9. സമയം രാവിലെ 11.02, നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി ബോക്‌സ്‌കാര്‍ എന്ന ബോംബര്‍ വിമാനം പറന്നുവന്നു. അതില്‍ നിന്ന് 'ഫാറ്റ്മാന്‍' എന്ന് പേരിട്ട അണുബോംബ് താഴേക്ക് വീണു. പ്ലൂട്ടോണിയം - 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ അനേകായിരം ആളുകള്‍ വെന്തുമരിച്ചു.
നാഗസാക്കിയില്‍ ബോംബിട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചെങ്കിലും കരാര്‍ ഒപ്പിട്ടത് സെപ്തംബര്‍ 2 നാണ്.
ബോംബിംഗിന് ഇരയായ ആള്‍ക്കാര്‍ 'ഹിബാക്കുഷ' എന്നാണ് അറിയപ്പെടുന്നത്. സ്‌ഫോടനം ബാധിച്ച ജനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍ മരിച്ച ഹിബാക്കുഷകളുടെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ വാര്‍ഷികം നടക്കുമ്പോഴും പേരുകളുടെ പട്ടിക പുതുക്കാറുണ്ട്.

മാനിഷാദ!

ഒരു അണുയുദ്ധത്തിന് ശേഷം അതിനെപ്പറ്റി ദുഃഖിക്കേണ്ടി വരുന്നില്ല. കാരണം ദുഃഖിക്കാന്‍ ആരും കാണുകയില്ല എന്നതു തന്നെ.
കൂട്ടുകാരേ,
വിവേകത്തിന്റെയും മാനവീയതയുടെയും വെളിച്ചം ഓരോ മനുഷ്യനിലും ഉണ്ടാകട്ടെ എന്നും അങ്ങനെ യുദ്ധക്കൊതിക്ക് അറുതി വരട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം.
ദുരന്തത്തിന്റെ ബഹുമുഖങ്ങള്‍
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ആ മഹാദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് ലോകത്തെമ്പാടും യുദ്ധവിരുദ്ധവികാരം ശക്തിയാര്‍ജിച്ചു. എന്നാല്‍ വന്‍ശക്തികളുടെ കയ്യില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന ആണവായുധങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നുണ്ട്. ഭൂമിക്കും സര്‍വജീവജാലങ്ങള്‍ക്കും വിനാശം വിതയ്ക്കുന്ന യുദ്ധത്തിനെതിരെ അണിനിരക്കാന്‍ വീണ്ടും ഒരു ഹിരോഷിമ ദിനം.
അണുയുഗം പിറക്കുന്നു
1930 കളില്‍ തന്നെ നാസി ജര്‍മ്മനി ആണവായുധങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും അതു തങ്ങള്‍ക്കുനേരെ പ്രയോഗിക്കുമെന്നുമുള്ള ഭയത്തില്‍ നിന്നാണ് മാന്‍ഹട്ടന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടന്‍, കാനഡ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്. അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പന്‍ ഹീമറിന്റെ നേതൃത്വത്തില്‍ മാന്‍ഹാട്ടന്‍ ദ്വീപിലടക്കം മുപ്പതു കേന്ദ്രങ്ങളിലായി ഗവേഷണം തുടങ്ങി. എന്റിക്കോഫെര്‍മി, നീല്‍സ് ബോര്‍ തുടങ്ങി ഒട്ടനവധി പ്രമുഖ ശാസ്ത്രജ്ഞര്‍ ഗവേഷണത്തില്‍ പങ്കാളികളായിരുന്നു. 1939 ല്‍ ഐന്‍സ്റ്റീന്റെ കത്തുപ്രകാരം അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൂസ്‌വെല്‍ട്ടാണ് ഗവേഷണത്തിന് ഉത്തരവിട്ടത്. ബോംബ് നിര്‍മാണത്തില്‍ ഐന്‍സ്റ്റീന്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും പദാര്‍ഥത്തെ ഊര്‍ജമാക്കി മാറ്റാമെന്ന സിദ്ധാന്തമാണ് ന്യൂക്ലിയര്‍ ഫിഷന്റെയും ആറ്റംബോംബിന്റെയും അടിസ്ഥാനതത്വം.
ആയിരം കടലാസ് കൊക്കുകള്‍ക്കായി...
ആറ്റം ബോംബ് സ്‌ഫോടനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച ലക്ഷക്കണക്കിന് ജനങ്ങളില്‍ സഡാകോ സസാക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടിയുടെ കഥ നമ്മെ കരയിപ്പിക്കുന്നതാണ്. പന്ത്രണ്ട് വയസ്സ് വരെ മാത്രം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സഡാക്കോയ്ക്ക് അണുവികിരണമേല്‍ക്കുന്നത് രണ്ടാമത്തെ വയസിലാണ്. ഹിരോഷിമയില്‍ ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ ഒരു നാഴികയകലെയുള്ള തന്റെ വീട്ടിലായിരുന്നു സഡാകോ. 1954 ല്‍ കഴുത്തിന് ചുറ്റും തുടര്‍ന്ന് കാലിലും പിങ്ക് നിറത്തിലുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. വിദഗ്ധപരിശോധനയില്‍ ലൂക്കേമിയ എന്ന കാന്‍സറാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഡാക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സഡാക്കോയെ കാണാന്‍ വന്ന കൂട്ടുകാരി ചിസുക്കോ കടലാസ് കൊണ്ട് ഒരു കൊക്കിനെയുണ്ടാക്കി. ആയിരം കടലാസ് കൊക്കുകളെ ഉണ്ടാക്കിയാല്‍ ആഗ്രഹിക്കുന്നത് സഫലീകരിക്കുമെന്ന ജാപ്പനീസ് വിശ്വാസപ്രകാരം സഡാക്കോ കൊക്കുകളെ ഉണ്ടാക്കാന്‍ തുടങ്ങി. കൂട്ടുകാരികള്‍ കൊണ്ടുവരുന്ന കടലാസ് കൊണ്ടും മരുന്ന് പൊതിഞ്ഞ കടലാസുകൊണ്ടും 644 കൊക്കുകളെ ഉണ്ടാക്കാനേ ആ ബാലികയ്ക്ക് കഴിഞ്ഞുള്ളു. അപ്പേഴേക്കും മരണം തട്ടിയെടുത്ത തങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി സഹപാഠികള്‍ ബാക്കി കൊക്കുകള്‍കൂടി ഉണ്ടാക്കി സഡാക്കോയുടെ ഭൗതിക ശരീരത്തോടൊപ്പം അടക്കം ചെയ്തു. കയ്യില്‍ കൊക്കുമായി നില്‍ക്കുന്ന സഡാക്കോയുടെ പ്രതിമ യുദ്ധസ്മാരകമായി ഇന്നും നിലകൊള്ളുന്നുണ്ട്.
റിയാക്ടര്‍ ദുരന്തങ്ങള്‍
വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും രോഗചികിത്സക്കാവശ്യമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ നിര്‍മാണത്തിനുമാണ് ന്യൂക്ലിയര്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആറ്റം ബോംബിലും ആണവനിലയങ്ങളിലും നടക്കുന്നത് ന്യൂക്ലിയര്‍ ഫിഷന്‍ പ്രവര്‍ത്തനമാണ്. നിയന്ത്രിത പ്രവര്‍ത്തനമാണ് ന്യൂക്ലിയര്‍ റിയാക്ടറില്‍ നടക്കുന്നത്. അശ്രദ്ധകൊണ്ടും സാങ്കേതികാരണങ്ങളാലും അപകടം സംഭവിക്കാം. അപ്പോള്‍ മാരകമായ അണുവികിരണങ്ങള്‍ ഉണ്ടാകും. അത്തരത്തിലുണ്ടായ ആദ്യത്തെ അപകടമായിരുന്നു 1973 ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ 'ത്രീമൈല്‍ ഐലന്റ് ' അപകടം. ആണവ ചോര്‍ച്ചയ്ക്ക് പന്ത്രണ്ട് ദിവസം മുമ്പ് ഇറങ്ങിയ 'ചൈനീസ് സിന്‍ഡ്രോ' എന്ന സിനിമയില്‍ ഒരു കഥാപാത്രം ആണവ വിദഗ്ധനോട് അപകടസാധ്യതയെകുറിച്ച് ചോദിച്ചതിനുള്ള മറുപടി ''പെന്‍സില്‍വാനിയയുടെയത്രയും സ്ഥലം വാസയോഗ്യമല്ലാതായിത്തീരും' എന്നായിരുന്നു. ഈ വാക്കുകള്‍ യാഥാര്‍ഥ്യമായി. അയൊഡിന്‍-131 വികിരണം ധാരാളമായി ഉണ്ടായി. നിരവധിപേര്‍ മരിക്കുകയും നിത്യരോഗികളായി മാറുകയും ചെയ്തു. അതോടെ ആണവനിലയങ്ങളുടെ നിര്‍മാണം തന്നെ താത്കാലികമായി നിലച്ചു.
ഹിരോഷിമയിലുണ്ടായിരുന്നതിന്റെ നാലിരട്ടി മാരകവികിരണങ്ങള്‍ വിതറിയ അപകടമായിരുന്നു 1986 ഏപ്രില്‍ 21 ന് ചെര്‍ണോബിലിലുണ്ടായത്. പഴയ സോവിയറ്റ് യൂണിയനില്‍പെട്ട ഉക്രൈനിലെ ചെര്‍ണോബില്‍ നാലാം നമ്പര്‍ റിയാക്ടറാണ് പൊട്ടിത്തെറിച്ചത്. അയൊഡിന്‍-131, സീസിയം-137, സ്‌ട്രോന്‍ഷ്യം-90 എന്നീ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ പുറത്തുവന്നു. അപകടം ജനങ്ങളില്‍ നിന്നും മറച്ചുവെക്കാനുള്ള അധികൃതരുടെ ശ്രമം കൂടുതല്‍ നാശമുണ്ടാക്കി. മൂന്നുലക്ഷത്തിലധികം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് ലക്ഷം ആള്‍ക്കാര്‍ക്കാണ് റേഡിയേഷന്‍ ബാധിച്ചത്. ദിവസങ്ങള്‍ വേണ്ടിവന്നു തീയണയ്ക്കാന്‍. മുപ്പതു കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം ജനവാസ യോഗ്യമല്ലാതായി. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നു. ആയിരം കിലോമീറ്റര്‍ അകലെയുള്ള രാജ്യങ്ങളില്‍പോലും കാറ്റില്‍ പറന്നെത്തിയ അണുവികിരണം നാശം വിതച്ചു. അണുവികിരണത്തിന്റെ ഇരകളായ കുട്ടികള്‍ 'ചെര്‍ണോബില്‍ കുട്ടികള്‍' എന്നറിയപ്പെടുന്നു.
ഹിബാകുഷകള്‍
ആറ്റം ബോംബ് സ്‌ഫോടനത്തിന്റെ ഇരകളായി ജപ്പാനില്‍ കഴിയുന്ന ഹിബാകുഷകള്‍ ഇന്നും കാന്‍സറും ജനിതക വൈകല്യങ്ങളുമായി കഴിയുകയാണ്. ജപ്പാനിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ഇവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ലത്രെ! അറുപത്തിയഞ്ച് കൊല്ലത്തിനുശേഷം ഇപ്പോഴും പിറന്നുവീഴുന്ന കുട്ടികളിലധികവും അംഗവൈകല്യമുളളവരാണ്. കഴിഞ്ഞവര്‍ഷം വരെ ഏകദേശം രണ്ടരലക്ഷം ഹിബാകുഷകളെയാണ് ജാപ്പനീസ് ഗവണ്‍മെന്റ് കണ്ടെത്തിയത്. അണുവികിരണം ജനിതകവ്യതിയാനം വരുത്തുന്നതിനാല്‍ ഇനിയും എത്രയോ തലമുറകള്‍ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
സഡാക്കോ സസാക്കിമാരും ഹിബാകുഷകളും ലോകത്ത് ഇനിയും ഉണ്ടാവാതിരിക്കണമെങ്കില്‍ അണുവികിരണമുണ്ടാക്കുന്ന എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണം. ലോകത്തെ പല പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ളവര്‍ അവ നിര്‍വീര്യമാക്കുകയും പുതിയവ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും വേണം. ആണവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് സുരക്ഷിതമായ മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആണവ നിലയങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. 
                                                            കടപ്പാട് - ചെറുവത്തൂര്‍ ബി.ആര്‍.സി

 സ്കൂളില്‍ ഏറ്റെടുത്ത് നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍

  • യുദ്ധവിരുദ്ധ പതിപ്പ് തയ്യാറാക്കല്‍

  • യുദ്ധവിരുദ്ധ റാലി

  • യുദ്ധവിരുദ്ധ ചലച്ചിത്ര പ്രദര്‍ശനം

  • സഡാക്കോ കൊക്ക് നിര്‍മ്മാണം

  • ചിത്ര/സ്ലൈഡ് പ്രദര്‍ശനം

  • ഗാസയിലെ കൂഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ഐക്യദാര്‍ഢ്യം




ആശയങ്ങളുടെ ആകാശക്കോട്ടതേടി  ഒരു യാത്ര.....ഇന്ത്യയിലെ പത്ത് മികച്ച വിദ്യാലയങ്ങളിലൊന്നായ നടക്കാവ് ഗേള്‍സ് സ്ക്കൂളിലേക്ക്.....
പ്രദീപ്കുമാര്‍ MLAയുടെ നേതൃത്വത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുതാവഹമായമാറ്റങ്ങള്‍ കണ്ടറിയുന്നതിന് വികസനസമിതി പി.ടി.എ മദര്‍ പി.ടി.എസ്റ്റാഫ് എന്നിവയുടെ പ്രതിനിധികളുടെ ഒരു സംഘം സെപ്തംബര്‍ 14ന് ഒരു യാത്ര നടത്തി................................


 
വികസനസമിതി ചെയര്‍മാന്‍ കെ അമ്പാടി, പി ടി എ പ്രസിഡണ്ട് പി. രാജന്‍,മദര്‍ പി ടി എ  പ്രതിനിധികളായ  റഹ്മത്ത്, ബേബി,പി ടി എ അംഗം വി രാഘവന്‍, വികസന സമിതി അംഗം സതീശന്‍,പ്രധാന അധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാഷ്,സീനിയര്‍ അസിസ്റ്റന്റ് പി ഈശാനന്‍,വിനോദ് കുമാര്‍,ശോഭനാ കൊഴുമ്മല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്..
സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്,സ്റ്റാഫ് പ്രതിനിധി മുസ്തഫ മാസ്ററര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആവേശകരമായ സ്വികരണം ഞങ്ങള്‍ക്ക് ലഭിച്ചു...ഫൈസല്‍ &ഷബാന ഫൗണ്ടേഷന്റെ ശീതീകരിച്ച ഓഫീസില്‍ സ്ക്കൂള്‍ വികസനത്തിന്റെ നാള്‍വഴികളുടെ പ്രദര്‍ശനം കണ്ടു...

പിന്നീട് സ്മാര്‍ട്ട് ക്ലാസ്റൂം,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററികെട്ടിടങ്ങള്‍,ലാബോറട്ടറി, ഇന്റോര്‍ സ്റ്റേഡിയം, വിശാലമായ ഭക്ഷണശാല,




ഓപ്പണെയര്‍ ഓഡിറ്റോറിയം,ടോയ്ലറ്റ് കോംപ്ലക്സ്,മാലിന്യ സംസ്ക്കരണ പ്ലാന്റ് എന്നിവ ഞങ്ങളെ അത്ഭുതപ്പെടുത്തി...
കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ക്കൂളിന് നേടാന്‍ സാധിച്ച അത്യുന്നതനേട്ടങ്ങളില്‍ സന്തോഷിച്ച് ...........അവര്‍ ഒരുക്കിതന്ന വിഭവസമൃദ്ധമായ സദ്യ കഴിച്ച് അവിടുത്തെ കൂട്ടായ്മയുടെ കരുത്തിനെ നമിച്ചുകൊണ്ട് ഞങ്ങള്‍ തിരിച്ചുനടന്നു....മനസ്സില്‍ പുതിയ ആശയങ്ങളും സ്വപ്നങ്ങളുമായി......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ