Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ജൂലൈ 27, തിങ്കളാഴ്‌ച

സ്വപ്നങ്ങളുടെ കൂട്ടുകാരന് പ്രണാമം

ഡോ.എ.പി.ജെ.അബ്ദുള്‍ കലാം (1931-2015)

ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിച്ച  ആ കര്‍മ്മധീരന്റെ അഗ്നിച്ചിറകുകള്‍ നിശ്ചലമായി. സാധാരണക്കാരന്റെ പ്രിയ രാഷ്ട്രപതിയായിരുന്ന മിസൈല്‍മാന്‍ .........അങ്ങയുടെ ഓര്‍മ്മകള്‍ ഇനിയും ഞങ്ങളെ നയിക്കട്ടെ........ആദരാഞ്ജലികള്‍.....................                           



കലാമിന്റെ സന്ദേശങ്ങള്‍ നെഞ്ചിലേററി അരയിയിലെ കുരുന്നുകള്‍ വിഷന്‍ 2020 ന്റെ പണിപ്പുരയില്‍


വൈകുന്നേരം 4 മണിക്ക് ശേഷം പി.ടി.എ അംഗം ശ്രീ.ഭാസ്കരന്റെ നേതൃത്വത്തില്‍ പച്ചക്കറിത്തോട്ടമൊരുക്കുന്ന കുട്ടികള്‍
കലാമിന് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് കുട്ടികള്‍ ചുമര്‍ പത്രികകള്‍ തയ്യാറാക്കുന്നു



വിഷന്‍ 2020









               കുട്ടികള്‍ വിഷന്‍  2020-ന്റെ പണിപ്പുരയില്‍

2015, ജൂലൈ 25, ശനിയാഴ്‌ച

ഒന്നാംതരത്തിലെ ക്ലാസ് പി.ടി.എ .25/07/2015


രക്ഷാകര്‍തൃദിനത്തില്‍ രക്ഷിതാക്കളുടെയോഗം
പ്രവൃത്തിദിവസങ്ങളില്‍ നടക്കുന്ന CPTA വേണ്ടത്ര ഫലപ്രദമല്ല എന്നുമനസ്സിലാക്കിയ ക്ലാസ് ടീച്ചര്‍ ശനിയാഴ്ച യോഗം വിളിച്ചു.അതും രക്ഷാകര്‍തൃദിനത്തില്‍.
അമ്മമാര്‍ക്കും സന്തോഷം.എല്ലാതിരക്കുകളും മാറ്റിവച്ച് മക്കളുടെ പഠനനിലവാരം വിലയിരുത്താനും, പഠനോപകരണനിര്‍മ്മാണത്തിനും അവര്‍ സമയം കണ്ടെത്തി.
പ്രധാനധ്യാപകന്‍  കൊടക്കാട് നാരായണന്‍ പഠനോപകരണ ശില്പശാല ഉദ്ഘാടനം ചെയ്തു.
ജൂണ്‍മുതല്‍ നടന്ന പഠനപ്രവര്‍ത്തനങ്ങള്‍, പോര്‍ട്ട് ഫോളിയോ ,എന്നിവ വിലയിരുത്തി.
പഠനം സുഗമമാക്കാന്‍ പഠനോപകരണങ്ങളുടെ പങ്കിനെകുറിച്ച് ടീച്ചര്‍ വിശദീകരിച്ചു.'വീട് നല്ല വീട് ' 'മഴമേളം' എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വായനാസാമഗ്രികള്‍ അമ്മമാരുടെ സഹായത്തോടെ തയ്യാറാക്കി
----------------------------------------------------------------

സ്കൂള്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ പ്രീ-പ്രൈമറി കുട്ടികളുടെ
രക്ഷിതാക്കളുടെ യോഗം ചേര്‍ന്നപ്പോള്‍

2015, ജൂലൈ 22, ബുധനാഴ്‌ച

ചാന്ദ്രദിനത്തില്‍ അരയി സ്ക്കൂളില്‍കുടുംബസംഗമം 21-07-2015

അത്ഭുതം ആകാശത്തോളം. ചാന്ദ്രദിനത്തില്‍ അരയിസ്ക്കൂളില്‍  കുടുംബസംഗമം
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം വേറിട്ട അനുഭവമായി.കുടുംബത്തിലെ കാരണവരായ സൂര്യനോടൊപ്പം ആകാശത്തിലെ അത്ഭുത ഗോളങ്ങളും അണിനിരന്നു.സൂര്യന്റെ അടുത്തഗ്രഹമായ ബുധനാണ് ആദ്യം എത്തിയത്.പ്രഭാത നക്ഷത്രമെന്നറിയപ്പെടുന്ന ശുക്രനും,ചുവന്ന നക്ഷത്രമായ ചൊവ്വയും കൂടെ വന്നു.വലയങ്ങളാല്‍ സുന്ദരിയായ ശനിയും,നെപ്ട്യൂണും ,ജീവന്‍ തുടിക്കുന്ന നമ്മുടെ സ്വന്തം ഭൂമിയും വൈകാതെ എത്തി. ഭൂമിയുടെ അരുമയായ ഉപഗ്രഹം ചന്ദ്രനായിരുന്നു വിശിഷ്ടാതിഥി. ക്ഷുദ്ര ഗ്രഹങ്ങള്‍ സംഗമത്തിനെത്തിയെങ്കിലും ആരും ഗൗനിച്ചില്ല.പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. എക്സിക്കുട്ടീവ് അംഗം എസ്.സി. റഹ്മത്ത് അധ്യക്ഷത വഹിച്ചു.
ചാന്ദ്രദിനാഘോഷം-വീഡിയോ പ്രദര്‍ശനം ( 23-7-2015 വ്യാഴം
ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങളെക്കുറിച്ചുളള വീഡിയോ -      ചിത്രപ്രദര്‍ശനം ചാന്ദ്രദിനാഘോഷഭാഗമായി സംഘടിപ്പിച്ചു.ചാന്ദ്രദിനത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്കൂള്‍ തല വിജ്ഞാനോത്സവം നടത്തി.

വിജയികള്‍   
എല്‍.പി. വിഭാഗം -  1.അഭിരാജ്.കെ.പി.  2. നീലിമ.ബി.  3. ദേവിക.കെ.   4. വിതുല്‍ രാജ്  ( Std 4) 
യു.പി. വിഭാഗം - 1.അനുശ്രീ.( Std 6) 2. അനുശ്രീ (Std 7) 3. കൃപ (Std 7) 4.സ്നേഹമോള്‍ (Std 6)
                     5.ആഷിഖ് (Std 6) 6. ആദര്‍ശ് ( Std 5) 7. ആദിത്യന്‍.പി.കെ (Std 5)             

  ആരോഗ്യ പരിശോധന (23-7-2015)

ഹെല്‍ത്ത് വര്‍ക്കര്‍ കുട്ടികളെ പരിശോധിക്കുന്നു

2015, ജൂലൈ 17, വെള്ളിയാഴ്‌ച

പ്രശസ്ത സംഗീതപ്രതിഭ ശ്രി എം.എസ് വിശ്വനാഥന് പ്രണാമം

പ്രശസ്ത സംഗീതപ്രതിഭ ശ്രി എം.എസ് വിശ്വനാഥന് പ്രണാമം." വിശ്വനാദം"
കണ്ണുനീര്‍തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ' എന്ന  മലയാളികള്‍ക്ക് മറക്കാനാവാത്ത അനശ്വര ഗാനത്തിന്   സംഗീതം നല്‍കിയ ശ്രി.എം.എസ്  വിശ്വനാഥന്റെ ദേഹവിയോഗം  ടെലിവിഷനിലൂടെ  അറിഞ്ഞപ്പോള്‍തന്നെ ആമഹാപ്രതിഭയ്ക്ക് പ്രണാമമര്‍പ്പിക്കണമെന്ന് വിദ്യാരംഗം കലാസാഹിത്യവേദി തീരുമാനിച്ചു.പരിപാടിക്ക് പേരുനല്‍കി വിശ്വനാദം
2015 ജൂലൈ 16വ്യാഴം ഫോട്ടോഗ്രാഫര്‍ ജയേഷ്,സിറ്റി ചാനല്‍ ക്യാമറാമാന്‍ ജയരാജ്,കാസര്‍ഗോഡ് വിഷന്‍ റിപ്പോര്‍ട്ടര്‍ ചന്ദ്രു,എന്നിവര്‍റെഡി. പണിതീരാത്ത വീട് എന്നസിനിമയിലെ'നീലഗിരിയുടെ സഖികളെ' എന്ന ഗാനത്തോടെ കെ.വി. സൈജുമാസ്റ്റര്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു.
മൂന്നാം തരത്തിലെ അമയ,അഞ്ചാംതരത്തിലെ ആദിത്യന്‍ എന്നിവര്‍ താല്‍പ്പര്യത്തോടെ മുന്നോട്ടുവന്നു.കേരളത്തിലുടനീളം നാടന്‍പാട്ടുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ അരയി ചിലമ്പൊലി നാട്ടറിവ് പഠനകേന്ദ്രത്തിന്റെ മാനേജര്‍ കെ.പി.പ്രമോദും പ്രശസ്ത തബലിസ്റ്റ് ആദര്‍ശ് പിലാത്തറയും ചേര്‍ന്നപ്പോള്‍ വിശ്വനാദം പരിപാടി അവിസ്മരണീയമായ അനുഭവമായി.

                 പാഠപുസ്തക വിതരണം

തദവസരത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്കൂളില്‍ ലഭ്യമല്ലാത്ത പാഠപുസ്തകങ്ങളുടെ
കോപ്പികളും വിതരണം ചെയ്തു.

 

പ്രത്യേക SRG യോഗം ( 17/7/15 വെള്ളി)

SRG യോഗം
പെരുന്നാൾ അവധി ദിനമായിരുന്നിട്ടു പോലും 
പ്രത്യേക SRG യോഗം ചേർന്ന് അരയി ഗവ.യു.പി സ്കൂൾ മാതൃകയായി. ജൂൺ, ജൂലൈ മാസത്തെ  പ്രവർത്തനങ്ങളുടെ വിലയിരുത്തലുംസെപ്തംബർ വരെയുള്ളപഠനപ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ എന്നിവയുടെ ആസൂത്രണവും നടത്തി .
ഒരുമണിക്കൂര്‍ കൊണ്ടുള്ള അതിവേഗ SRG ഫലപ്രദമല്ലെന്ന കാര്യത്തില്‍ അംഗങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല.പുതുതായി എത്തിയ നാല് അധ്യാപകരുള്‍പ്പടെ 8SRG അംഗങ്ങളും വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന താല്‍പ്പര്യത്തോടെ മുന്നോട്ടുവന്നു.ബുധനാഴ്ചതന്നെ അജണ്ടാകുറിപ്പുകള്‍ കൈമാറി. 
  •  10മണി          :  ആമുഖം
  •  10.10-11.30:  2015ജൂണ്‍ തൊട്ടുള്ള ക്ലാസ്റൂം      പ്രവര്‍ത്തനങ്ങളുടെഎഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരണം
  • 11.30-11.40: ക്രോഡീകരണം ഹെഡ്മാസ്റ്റര്‍.
  • 11.40-1.00  : പാദവാര്‍ഷിക മൂല്യനിര്‍ണ്ണയംവരെയുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ,പ്രവര്‍ത്തനകലണ്ടര്‍ തയ്യാറാക്കല്‍.
  • 1.00-1.30   : ക്ലാസ്റും പ്രവര്‍ത്തനം-ഭാവി പ്രവര്‍ത്തനരേഖ അവതരണം.                         
ക്ലാസ്റൂമില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ,ഫീഡ്ബാക്ക്,കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ പുറംവാതില്‍ പ്രവര്‍ത്തനങ്ങള്‍  എന്നിവയെ ക്കുറിച്ച് അധ്യാപകര്‍ വിശദമായി സംസാരിച്ചു.ഗണിതക്ലാസുകളില്‍ സംഖ്യാവ്യാഖ്യാനം,സ്ഥാനവിലഉറപ്പിക്കല്‍ എന്നിവയില്‍ നേരിടുന്ന പ്രയാസങ്ങള്‍ മറികടക്കാനുള്ള പുതിയ പ്രവര്‍ത്തനങ്ങല്‍ ഹേമടീച്ചരും,വനജടീച്ചറും അവതരിപ്പിച്ചു. പഠനോപകരണ ശില്പശാലയുടെ ആവശ്യകതയെക്കുറിച്ച് ബിന്ദുടീച്ചര്‍ അഭിപ്രായപ്പെട്ടു.SRG കണ്‍വീനര്‍ സൈജുമാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി. യോഗം പിരിയുമ്പോള്‍ അധ്യാപകര്‍ക്ക്  വല്ലാത്തൊരു സംതൃപ്തി...വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് ചിലവഴിക്കേണ്ട സമയം വൃഥാവിലായില്ലെന്ന  തോന്നല്‍.. പുതിയവെളിച്ചം.. ആത്മവിശ്വാസം...

2015, ജൂലൈ 14, ചൊവ്വാഴ്ച

ഉറൂബ് ചരമ ദിനാചരണം - ' ഉറൂബ് @ 100 ഉമ്മാച്ചു @ 50 ' ( 11-7-2015 വെളളി )

മലയാളകഥാപ്രപഞ്ചത്തിലെ കുലപതി ഉറൂബിന് അരയി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രണാമം.മലയാളകഥാസാഹാത്യത്തിലെ നവോത്ഥാന നായകരില്‍പ്രധാനിയായ ഉറൂബിന്റെ നൂറാം ജന്മദിനവും, മികച്ച കൃതികളിലൊന്നായഉമ്മാച്ചുവിന്റെ 50 ജന്മദിനവും ' ഉറൂബ്@100,ഉമ്മാച്ചു @50' എന്നപേരില്‍ ആചരിച്ചു.ഉമ്മാച്ചുവിന്റെ പുനര്‍വായന, പുസ്തകപ്രദര്‍ശനം,അന്നിവയായിരുന്നു മുഖ്യ പരിപാടി.

2015, ജൂലൈ 9, വ്യാഴാഴ്‌ച

ആദരാഞ്ജലികള്‍

സ്ക്കൂളിലേക്ക് പോകവേ കൊലചെയ്യപ്പെട്ട കണ്ണോത്തെ എട്ടുവയസ്സുകാരന്‍ ഫഹദിന് പ്രാര്‍ത്ഥനാപുഷ്പങ്ങളുമായി അരയിയിലെ നല്ലപാഠം കൂട്ടുകാര്‍.ഫഹദിന്റെ ഛായാചിത്രത്തില്‍ കുട്ടികള്‍ അക്ഷരപൂക്കള്‍ അര്‍പ്പിച്ചു.

  പെരിയ കല്യോട്ട് കൊല ചെയ്യപ്പെട്ട കല്യോട്ട് GHSS വിദ്യാര്‍ത്ഥി ഫഹദിന് അരയി കൂട്ടുകാരുടെ
അക്ഷരപ്പൂക്കള്‍ കൊണ്ടുളള അശ്രുപൂജ


2015, ജൂലൈ 8, ബുധനാഴ്‌ച

ഔഷധ സസ്യകൃഷി (8-7-2015)

                    ഏഴാം തരത്തിലെ കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഔഷധച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നു

2015, ജൂലൈ 6, തിങ്കളാഴ്‌ച

ഒന്നാംതരത്തിലെ പഠനപ്രവര്‍ത്തനങ്ങളില്‍ നിന്ന്

വെടിപ്പുള്ള വീടുതേടി ഒരു ഒന്നാംതരം യാത്ര 

യൂണിറ്റ്-വീട് നല്ല വീട്
പഠനനേട്ടം-     വീട്ടില്‍   അവശ്യം  വേണ്ട   സൗകര്യങ്ങള്‍ എന്തൊക്കെയെന്നും,വിവിധ വീട്ടുപകരണങ്ങള്‍ ഏതൊക്കെയെന്നും തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും.
ആശയം- വീടുകളില്‍  വ്യത്യസ്ത ആവശ്യങ്ങല്‍ക്കായി വിവിധ മുറികളുണ്ട് ,വിവിധതരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.
                                         ********************************************** 
താരയും കുഞ്ഞിക്കോഴിയും തമ്മിലുള്ള സംഭാഷണഭാഗം അവതരണം
കുഞ്ഞിക്കോഴി താരയുടെ വീട്ടില്‍ എന്തെല്ലാം കണ്ടിരിക്കാം.............................ഏതൊക്കെ മുറികള്‍, ഏതൊക്കെ ഉപകരണങ്ങള്‍...നമുക്കും പോയാലൊ  ഒരു വീടുകാണാന്‍? തൊട്ടടുത്ത   നഫ് ലയുടെ വീട്ടിലേക്കായാലൊ? കുട്ടികള്‍ റെഡി.ടീച്ചറും കുട്ടികളും എത്തുമ്പോഴേക്കും ഉമ്മ അടുക്കള ഒരുക്കിവച്ചിരുന്നു.
                     
                     ഒട്ടും മടികൂടാതെ കുട്ടികള്‍ എല്ലാം തൊട്ടറിഞ്ഞു..ഉപയോഗം ചോദിച്ചറിഞ്ഞു.
         പുട്ടുകുറ്റിയും കഞ്ഞിക്കലവും കണ്ടറിഞ്ഞ് അമീഷയും ദേവനന്ദയും....
         ഗ്രൈന്ററില്‍ ഒരുകൈ നോക്കിയാലോ റിദയും, ഇര്‍ഫാനും.
 ഇതാ ഞങ്ങളുടെ ഫ്രിഡ്ജ്..
                            നഫ് ല കൂട്ടുകാരെ ഫ്രിഡ്ജ് തുറന്നുകാണിക്കുന്നു.
    അടുക്കളയുടെ അത്ഭുതലോകത്തു നിന്ന് കുട്ടികള്‍ മറ്റു മുറികളിലേക്ക്.......
        ഇതെന്റെ വീട്ടിലെ കിടക്കുന്ന മുറി പോലുണ്ട് അക്ഷയ്കുമാറിന്റെ കമന്റ്..
ഇതുപോലത്തെ മേശയും കസേരയും എന്റെ വീട്ടില്‍ ഉണ്ട്..ചോറുണ്ണാന്‍, ആദിഷ് രാജും   വിട്ടില്ല.
  ഇത് ഞങ്ങളുടെ പഠനമുറി,ഈ മുറി ഞങ്ങളുടെ വീട്ടില്‍ ഇല്ല.അഭിഷേക് സങ്കടപ്പെട്ടു.
ഇത് പ്രാര്‍ത്ഥനാമുറി....എന്റെ വീട്ടില്‍ പൂജാമുറിയുണ്ട്.ദേവനന്ദ  പറഞ്ഞു.
ക്ലാസില്‍ തിരിച്ചെത്തി കുഞ്ഞുമനസ്സുകളിലെ ആശയങ്ങള്‍ പങ്കുവച്ചു.കണ്ട മുറികള്‍ ഉപകരണങ്ങള്‍ കുട്ടികളോടുചോദിച്ച് ടീച്ചര്‍ ലിസ്റ്റ് ചെയ്തു.
ഉപകരണങ്ങളുടെ ചിത്രങ്ങള്‍  സ്ലേറ്റിലും, നോട്ടുപുസ്തകത്തിലും കോറിയിട്ടു.
‍       കുറച്ചുകൂടി വര്‍ണ്ണാഭമായ കാഴ്ചകള്‍ കമ്പ്യൂട്ടറില്‍  ആയാലോ....
ഇനി പാഠപുസ്തകത്തിലെ അടുക്കള ഉപകരണങ്ങള്‍ക്കു വട്ടംവരയ്ക്കു....